സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യയ്‌ക്ക് തിരിച്ചടി, 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി

സേവ് ബോക്സ് ആപ്പ് തട്ടിപ്പുക്കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ.

ബ്രാൻഡ് അംബാസഡറായതുകൊണ്ട് സേവ് ബോക്സിൽനിന്ന് ജയസൂര്യയുടെ അക്കൗണ്ടിലേക്ക് പണം വന്നെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണമാണ് സേവ് ബോക്സ് ആപ്പിന്റെ ഉടമ സാത്തിഖ് റഹീമിന്റെ കമ്പനിയിൽനിന്ന് ജയസൂര്യക്ക് നൽകിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇപ്പോഴത്തെ നടപടിയിലേക്ക് നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *