സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കശ്മീരി യുവാക്കൾ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ രണ്ട് കശ്മീരി യുവാക്കൾ അറസ്റ്റിൽ. കുപ്വാര സ്വദേശികളായ നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അരുണാചൽ പ്ര​​ദേശിൽ നിന്ന് ഇവരെ പിടികൂടി. വസ്ത്ര വിൽപ്പനക്കാരായി വേഷംമാറിയാണ് ഇരുവരും ചാരവൃത്തി നടത്തിയത്. നസീറിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സാബിറിലേക്ക് അന്വേഷണം കടന്നത്.വസ്ത്രവ്യാപാരികളായി വേഷം മാറി സംസ്ഥാനത്തുടനീളം യുവാക്കൾ സഞ്ചരിച്ചിരുന്നു. അരുണാചൽപ്രദേശിലെ സൈനിക നീക്കത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇവർ നിരീക്ഷിക്കുകയും ഇവ ടെലി​ഗ്രാം വഴി പാക് ​ഹാൻഡ്ലർമാരുമായി പങ്കുവക്കുകയും ചെയ്തു. പലപ്പോഴായി ഇവർ അരുണാചൽ പ്രദേശ് സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *