സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പോര് മുറുകും; ഓപ്പോ റെനോ 15 പ്രോ സ്പെസിഫിക്കേഷനുകൾ ചോർന്നു

റെനോ 14 ലൈനപ്പിന്‍റെ പിൻഗാമിയായി ഓപ്പോ റെനോ 15 സീരീസ് നവംബർ 17ന് ചൈനയില്‍ ലോഞ്ച് ചെയ്യും. ലോഞ്ചിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഓപ്പോ റെനോ 15 പ്രോയുടെ സവിശേഷതകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.റെനോ 14 പ്രോയ്ക്ക് സമാനമായ മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റുള്ള ഫോൺ ഗീക്ക്ബെഞ്ച് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തതിന് തൊട്ടുപിന്നാലെയാണിത്.മുമ്പ് റെനോ 15 മിനി എന്ന് വിളിക്കപ്പെട്ടിരുന്ന കോം‌പാക്റ്റ് മോഡൽ ഇപ്പോൾ റെനോ 15സി ബ്രാന്‍ഡ് ചെയ്യപ്പെട്ട് വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്ന് ടിപ്പ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തി.വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് വരാനിരിക്കുന്ന ഓപ്പോ റെനോ 15 പ്രോയുടെ പ്രധാന സവിശേഷതകൾ ടിപ്‌സ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇത് ഹാൻഡ്‌സെറ്റ് വാഗ്‌ദാനം ചെയ്യുന്ന സവിശേഷതകളെ സൂചിപ്പിക്കുന്നു.ഇതിനുപുറമെ, 6.32 ഇഞ്ച് ഡിസ്‌പ്ലേയുള്ള കോംപാക്റ്റ് മോഡലിന് ഓപ്പോ റെനോ 15സി എന്ന പേര് ലഭിക്കുമെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തി. ഈ ഹാൻഡ്‌സെറ്റിനെ റെനോ 15 മിനി എന്ന് വിളിക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *