സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം വരുന്നു ; അനുമതി നൽകി വിജിലൻസ് കോടതി.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഇഡി അന്വേഷണത്തിന് കൊല്ലം വിജിലൻസ് കോടതി അനുമതി നൽകി . കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എഫ്‌ഐആറും അന്വേഷണ രേഖകളും ആവശ്യപ്പെട്ടാണ് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിപ്പിച്ചത്.എന്നാൽ സമാന്തര അന്വേഷണം ഇഡി നടത്തുന്നത് ശരിയല്ലെന്നും കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇഡി അന്വേഷണം എങ്ങനെ എസ്‌ഐടിയെ ബാധിക്കുമെന്നു ഇഡി ചോദിച്ചു.രേഖകള്‍ കൈമാറുന്നത് കേസിലെ ഉന്നതര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുമെന്നും, ഉന്നതര്‍ കേസില്‍ പ്രതികളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *