സ്വ​ർ​ണ​ക്കൊ​ള്ള: ത​ന്ത്രി​യു​ടെ പി​ൻ​ബ​ല​ത്താ​ൽ പോ​റ്റി ശ​ക്ത​നാ​യി; ഞെ​ട്ടി​ക്കു​ന്ന മൊ​ഴി​യു​മാ​യി പ​ത്മ​കു​മാ​ർ; നാ​​​ലാം പ്ര​​​തി ​​​എ​​​സ്. ജ​​​യ​​​ശ്രീ​​​യു​​​ടെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് എ. ​പ​ത്മ​കു​മാ​ർ മൊ​ഴി ന​ൽ​കി. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ദ്ദേ​ഹം ഈ ​വി​വ​രം ആ​വ​ർ​ത്തി​ച്ചു. ത​ന്ത്രി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പി​ൻ​ബ​ല​ത്താ​ലാ​ണ് പോ​റ്റി ശ​ബ​രി​മ​ല​യി​ൽ ശ​ക്ത​നാ​യ​തെ​ന്നും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ഗോ​ൾ​ഡ് പ്ലേ​റ്റിം​ഗ് ജോ​ലി​ക​ൾ സ​ന്നി​ധാ​ന​ത്ത് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മാ​നു​വ​ലി​ന് വി​രു​ദ്ധ​മാ​യി സ്വ​ർ​ണം പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും, കൊ​ണ്ടു​പോ​കു​ന്ന​തി​നു മു​മ്പ് കൃ​ത്യ​മാ​യ തൂ​ക്ക​വും അ​ള​വു​മെ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ന്നും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തും ഇ​ത്ത​രം ക്ലാ​ഡിം​ഗ് വ​ർ​ക്കു​ക​ൾ പു​റ​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​സ്.​ഐ.​ടി ക​സ്റ്റ​ഡി​യി​ലു​ള്ള പ​ത്മ​കു​മാ​റി​നെ ഇ​ന്ന് കൊ​ല്ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

അതേസമയം കേ​​​സി​​​ല്‍ നാ​​​ലാം പ്ര​​​തി​​​യാ​​​യ മു​​​ന്‍ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് സെ​​​ക്ര​​​ട്ട​​​റി എ​​​സ്. ജ​​​യ​​​ശ്രീ​​​യു​​​ടെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി നാ​​​ളെ​​​വ​​​രെ നീ​​​ട്ടി.എന്നാൽ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം സ​​​ര്‍ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.സ്വ​​​ര്‍ണ​​​പ്പാ​​​ളി​​​ക​​​ള്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​ക്കു കൈ​​​മാ​​​റാ​​​ന്‍ 2019ല്‍ ​​​ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യെ​​​ന്ന​​​താ​​​ണ് ജ​​​യ​​​ശ്രീ​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം. അതേസമയം ബോ​​​ര്‍ഡ് തീ​​​രു​​​മാ​​​നം ഉ​​​ത്ത​​​ര​​​വാ​​​യി പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​യ്ത​​​തെ​​​ന്നും കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന് കൂ​​​ട്ടു​​​നി​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​രി​​​യു​​​ടെ വാ​​​ദം.

Leave a Reply

Your email address will not be published. Required fields are marked *