കോഴിക്കോട് അഴുകിയ കോഴിയിറച്ചി പിടികൂടി; മലപ്പുറത്തുനിന്ന് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്

കോഴിക്കോട് നഗരത്തില്‍ 100 കിലോ പഴകിയ ഇറച്ചി പിടികൂടി.മാനാഞ്ചിറയ്ക്ക് സമീപത്തെ വാഹനത്തില്‍നിന്നാണ് കോഴിയിറച്ചി പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി കണ്ടെടുത്തത്.ഹോട്ടലുകളിലും ഷവര്‍മ്മ കടകളിലും വിതരണംചെയ്യാന്‍ മലപ്പുറത്തുനിന്ന് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്. 500 കിലോയോളം ഇറച്ചിയുമായാണ് വാഹനം കോഴിക്കോട് എത്തിയത് എന്നാൽ ഇതിന്റെ ബാക്കി വിതരണംചെയ്തിരുന്നു. ഇറച്ചി വിതരണംചെയ്യുന്ന സ്ഥാപനത്തിനതിരെ നടപടി സ്വീകരിക്കുമെന്നും ഉടമയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇറച്ചി സംസ്‌കരിക്കാനായി കോഴിക്കോട് കോര്‍പ്പറേഷന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *