15-കാരിയെ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഒഡിഷയിൽ ജഗത്‌സിങ്പുര്‍ ജില്ലയിലാണ് സംഭവം. ബനാഷ്ബാര ഗ്രാമത്തില്‍നിന്നുളള ഭാഗ്യധര്‍ ദാസ്, പഞ്ചാനന്‍ ദാസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ ഇരുവരും സഹോദരന്‍മാരാണ്. കേസില്‍ പ്രതിയായ മൂന്നാമനായുളള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയെ പല തവണയായി പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചു. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ കുറ്റകൃത്യം മറച്ചുവെയ്ക്കാനായി പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചുമൂടാനും പ്രതികള്‍ ശ്രമം നടത്തിയതായാണ് ആരോപണം. ഗര്‍ഭമലസിപ്പിക്കാനവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് പ്രതികള്‍ പെണ്‍കുട്ടിക്ക് വാഗ്ദാനം നല്‍കി.സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി തന്റെ അച്ഛനോട് നടന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കുജങ് പോലീസ് കേസെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.