പത്തനംതിട്ടയിൽ 17-കാരൻ സഹോദരിമാരായ 3 പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

മൂഴിയാര്‍ (പത്തനംതിട്ട): സഹോദരിമാരായ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

കഴിഞ്ഞവര്‍ഷത്തെ സ്‌കൂള്‍ അവധിക്കാലത്ത് 13, 12, ഒന്‍പതുവയസ്സുള്ള കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഇവരുടെ അമ്മ ജോലിക്കു പോകുമ്പോള്‍ വീട്ടിലെത്തി 17-കാരന്‍ പീഡിപ്പിക്കുകയായിരുന്നു. ബാലികാസദനത്തില്‍ കഴിയുമ്പോള്‍ കൗണ്‍സലിങ്ങിനിടെയാണ് മൂത്തകുട്ടി വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ ശിശുക്ഷേമസമിതിയെ അറിയിച്ചു. സംഭവത്തെത്തുടർന്ന് മൂഴിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. തുടർന്ന് പത്തനംതിട്ട വനിതാ എസ്‌ഐ കെ.ആര്‍.ഷെമിമോള്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.

സഹോദരന്റെ സാന്നിധ്യത്തില്‍ 17-കാരനോട് പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. പിന്നീട് കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *