പാക് ഭീകരരുമായി ബന്ധം, ഭീകരാക്രമണങ്ങൾക്ക് ​ഗൂഢാലോചന; കശ്മീരിൽ 19 കാരൻ അറസ്റ്റിൽ

ഭീകരപ്രവർത്തനങ്ങളിൽ ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 19 കാരനെ അറസ്റ്റ് ചെയ്തത്.. ജമ്മു സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കശ്മീരിൽ ഭീകരാക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ വഴി പാക് ഭീകരരുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭീകരാക്രമണം നടത്താൻ ​ഗൂഢാലോചന ചെയ്തിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും ഭീകരരുമായി യുവാവ് ഫോണിൽ ബന്ധപ്പെട്ടിരുന്നു.19 കാരന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാളുമായി ബന്ധമുള്ള കൂടുതൽ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്…….

Leave a Reply

Your email address will not be published. Required fields are marked *