ഒരു തവണ അഴിമതി നടത്തിയവരെ താഴെയിറക്കി അടുത്ത അഴിമതിക്കാരെ ഭരണത്തിലേറ്റുന്ന രാഷ്ട്രീയം അതാണ് കേരളത്തിൽ കാലങ്ങളായി കണ്ടു വാരുന്ന രീതി.. അല്ല എന്ന് പറയുന്നത് അസംബന്ധമാണ്.. ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് കേരളത്തിന്റെ തലവര മാറ്റിയെഴുതാൻ പോകുന്ന, സംസ്ഥാനത്തെ 25 ഓളം വരുന്ന നിർണ്ണായക മണ്ഡലങ്ങളിലെ അടിയൊഴുക്കുകളെക്കുറിച്ചാണ്. ഈസി ‘വാക്ക് ഓവർ’ പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ പല പ്രമുഖരുടെയും ഉറക്കം കെടുത്തുന്ന, കേരളത്തെ ഒരു ഫോട്ടോ ഫിനിഷിലേക്ക് നയിക്കുന്ന, അതിലുപരി നരേന്ദ്ര മോദിജിയുടെ വികസന രാഷ്ട്രീയം കേരളത്തിൽ എങ്ങനെ വേരുറപ്പിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്. ഈ വീഡിയോ മുഴുവനായും കാണുക, കാരണം നിങ്ങൾ അറിയാത്ത, മുഖ്യധാരാ മാധ്യമങ്ങൾ നിങ്ങളിൽ നിന്ന് മറച്ചുവെക്കുന്ന പല സത്യങ്ങളും ഇതിലുണ്ട്!, ആദ്യം തന്നെ നമ്മൾ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയും കേരളത്തിന്റെ അവസ്ഥയും തമ്മിലൊന്ന് താരതമ്യം ചെയ്യണം. വികസനത്തിന്റെ ഡബിൾ എഞ്ചിൻ സർക്കാരുകൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ ഇന്ന് എവിടെ എത്തിനിൽക്കുന്നു? ഗുജറാത്തും ഉത്തർപ്രദേശും അസമും ഒക്കെ ഐ.ടി, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ കുതിക്കുകയാണ്. നമ്മുടെ ഹൈവേകളും റെയിൽവേകളും വികസിക്കുന്നു, വന്ദേ ഭാരത് എക്സ്പ്രസുകൾ രാജ്യത്തിന്റെ അഭിമാനമായി ഓടുന്നു. രാജ്യം ഡിജിറ്റൽ ഇന്ത്യയായി മാറി.
മാറ്റം അനിവാര്യമാണെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ദേശീയ മുഖ്യധാരയോടൊപ്പം ചേർന്ന് നിൽക്കാതെ കേരളത്തിന് ഇനി ഒരു മുന്നേറ്റം സാധ്യമല്ല എന്ന യാഥാർത്ഥ്യം ജനങ്ങൾ മനസ്സിലാക്കി. ഈ ഒരു ദേശീയ വികാരം, അഥവാ നവഭാരത സൃഷ്ടിയിൽ പങ്കാളികളാകാനുള്ള കേരളത്തിന്റെ ആഗ്രഹം, അത് തന്നെയാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനപിന്തുണ നേടിക്കൊടുക്കുന്നത്.
ഇനി നമുക്ക് കേരളം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന ആ നിർണ്ണായകമായ 25 മണ്ഡലങ്ങളിലേക്ക് വരാം. ഇരുമുന്നണികൾക്കും ഒരേപോലെ വിജയപ്രതീക്ഷയുള്ള, എന്നാൽ അടിയൊഴുക്കുകൾ പൂർണ്ണമായും എൻ.ഡി.എയ്ക്ക് അനുകൂലമായി മാറുന്ന ഈ മണ്ഡലങ്ങളിലെ നേരിയ വോട്ട് വ്യത്യാസം പോലും ഭരണ സിംഹാസനത്തിലേക്കുള്ള വഴിമാറ്റിയേക്കാം. എൽ.ഡി.എഫിന്റെ കൈവശമിരിക്കുന്ന പല ഉറച്ച സീറ്റുകളിലും ഇക്കുറി പോരാട്ടം കടുത്തതാണ് എന്ന് മാത്രമല്ല, അടിത്തറ ഇളകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഭരണവിരുദ്ധ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന യു.ഡി.എഫ് പ്രതീക്ഷയും, സുശക്തമായ സംഘടനാ സംവിധാനത്തിലൂടെ അത് മറികടക്കാമെന്ന എൽ.ഡി.എഫ് ആത്മവിശ്വാസവും വെറും പാഴ്കിനാവായി മാറുകയാണ്. കാരണം, ബി.ജെ.പിക്ക് നിർണ്ണായക സ്വാധീനമുള്ള ഈ മണ്ഡലങ്ങളിൽ അവർ വെറുതെ വോട്ട് പിടിക്കുകയല്ല, മറിച്ച് വിജയക്കൊടി പാറിക്കാൻ തന്നെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് നിന്ന് തന്നെ തുടങ്ങാം. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ മൂന്ന് മണ്ഡലങ്ങൾ ഇന്ന് സംസ്ഥാന, ദേശീയ ശ്രദ്ധയാകർഷിക്കുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരളത്തിലെ ബി.ജെ.പിയുടെ ഗുജറാത്ത് എന്നറിയപ്പെടുന്ന നേമത്ത് എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടത്തിലേക്ക് കോൺഗ്രസിലെ കെ.എസ്. ശബരീനാഥൻ കടന്നുവന്നതോടെ മത്സരം കടുത്തു എന്ന് മാധ്യമങ്ങൾ പറയുന്നുണ്ടാകാം. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. എത്ര ശക്തരായ എതിരാളികൾ വന്നാലും നേമത്തെ കാവിക്കരുത്തിനെ തടഞ്ഞുനിർത്താൻ അവർക്കാകില്ല. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ഏറ്റവും കൂടുതൽ അനുഭവിച്ചറിയുന്ന നേമത്തെ ജനങ്ങൾ തങ്ങളുടെ വോട്ട് ആർക്ക് നൽകണമെന്ന് എന്നേ തീരുമാനിച്ചു കഴിഞ്ഞു.
വട്ടിയൂർക്കാവിലേക്ക് വന്നാൽ വി.കെ. പ്രശാന്തും കെ. മുരളീധരനും തമ്മിലുള്ള പോരാട്ടം ഒരു ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ ഇവിടെ ബി.ജെ.പി സൃഷ്ടിക്കുന്ന നിശബ്ദ വിപ്ലവം ആരും കാണുന്നില്ല. അഭ്യസ്തവിദ്യരും വികസനം ആഗ്രഹിക്കുന്നവരുമായ വട്ടിയൂർക്കാവിലെ വോട്ടർമാർ, കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതികളോടും മറ്റ് വികസന അജണ്ടകളോടും ആഭിമുഖ്യം പുലർത്തുന്നവരാണ്. ഇരുവരും പരസ്പരം പോരടിക്കുമ്പോൾ, സമാധാനവും വികസനവും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം വോട്ടർമാർ കമലത്തിൽ അഭയം പ്രാപിക്കുകയാണ്.
കഴക്കൂട്ടത്ത് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇത്തവണ അടിതെറ്റുമെന്നത് ഉറപ്പായിക്കഴിഞ്ഞു. അവിടെ ബി.ജെ.പി ശക്തമായ വെല്ലുവിളിയുമായി എത്തിയതോടെ മണ്ഡലം അക്ഷരാർത്ഥത്തിൽ ആടിയുലയുകയാണ്. ടെക്നോപാർക്ക് ഉൾപ്പെടുന്ന ഈ ഐ.ടി ഹബ്ബിൽ, കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതികളുടെ ഗുണഭോക്താക്കളായ ആയിരക്കണക്കിന് യുവാക്കളുണ്ട്. അവർക്ക് കൃത്യമായി അറിയാം ഇന്ത്യയുടെ ഭാവി നരേന്ദ്ര മോദിയുടെ കൈകളിലാണ് സുരക്ഷിതമെന്ന്. ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ച ഇടത് സർക്കാരിനോടുള്ള അടങ്ങാത്ത രോഷം കഴക്കൂട്ടത്തെ സാധാരണക്കാരായ വോട്ടർമാരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. അത് ഇത്തവണ ബി.ജെ.പിക്ക് അനുകൂലമായ വോട്ടായി മാറും.
ഇനി നമുക്ക് മധ്യതിരുവിതാംകൂറിലേക്ക് വരാം. വീറോടെയുള്ള പോരാട്ടം നടക്കുന്ന പത്തനാപുരവും ആറന്മുളയും പരിശോധിക്കാം. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കുത്തകയായ പത്തനാപുരത്ത് യു.ഡി.എഫിന്റെ ജ്യോതികുമാർ ചാമക്കാല വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, ഈ രണ്ട് മുന്നണികളുടെയും വികസന മുരടിപ്പിൽ മനംമടുത്ത വോട്ടർമാർ ഒരു മൂന്നാം ബദൽ തേടുകയാണ്. ഗണേഷ് കുമാറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത മത്സരമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുമ്പോൾ, അവിടെ എൻ.ഡി.എ സ്ഥാനാർത്ഥി പിടിക്കുന്ന വോട്ടുകൾ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കും.
ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെതിരെ യുവനേതാവ് അബിൻ വർക്കി അട്ടിമറി സാധ്യതകൾ തേടുന്നു എന്ന് പറയുമ്പോഴും, ആറന്മുളയുടെ പൈതൃകവും വിശ്വാസവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ബി.ജെ.പി അവിടെ ശക്തമായ സാന്നിധ്യമാണ്. ശബരിമല പാതയിലെ പ്രധാന ഇടത്താവളമായ ആറന്മുളയിൽ ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണം ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കും.
തിരുവല്ലയിൽ മാത്യു ടി. തോമസിന് ഇക്കുറി കാറ്റും കോളുമാണ്. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണ പരാജയങ്ങൾ തിരുവല്ലയിലെ ജനങ്ങളെ ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ മന്ത്രി വി.എൻ. വാസവൻ മത്സരിക്കുന്ന ഏറ്റുമാനൂരിലും, മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലും മാറ്റത്തിന്റെ കാറ്റ് വീശുന്നു. ഈ പ്രദേശങ്ങളിലെ വലിയൊരു വിഭാഗം വരുന്ന ക്രൈസ്തവ സമൂഹവും ഇന്ന് ബി.ജെ.പിയുമായി വലിയ തോതിൽ അടുത്തു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളിൽ ജാതിയോ മതമോ നോക്കാതെ എല്ലാവർക്കും തുല്യ പരിഗണന നൽകുന്ന മോദി സർക്കാരിന്റെ ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന നയം ക്രൈസ്തവ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിവിധ സഭാ മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചകളും, ഈസ്റ്റർ ദിനത്തിലെ സന്ദർശനങ്ങളും ഇതിന് അടിവരയിടുന്നു. കെ.എം. മാണിയുടെ കോട്ടയായിരുന്ന പാലായിൽ ഇക്കുറി അടിയൊഴുക്കുകൾ എൻ.ഡി.എയ്ക്ക് അനുകൂലമായാണ് നീങ്ങുന്നത്. കർഷകരുടെ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ ശക്തമായ രോഷം അവിടെയുണ്ട്. കേന്ദ്രം നൽകുന്ന റബ്ബർ സബ്സിഡിയും മറ്റ് കാർഷിക ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെടുമ്പോൾ, കർഷകർ സ്വാഭാവികമായും കേന്ദ്ര സർക്കാരിനെ ഉറ്റുനോക്കുന്നു.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി. സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നത് ചില്ലറയൊന്നുമല്ല. ഇടത് പാളയത്തിലെ ഈ വിള്ളൽ കൃത്യമായി മുതലെടുക്കാൻ ബി.ജെ.പിക്ക് സാധിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെ പ്രതികരിക്കുന്ന വലിയൊരു വിഭാഗം അണികൾ ഇത്തവണ എൻ.ഡി.എയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
എന്നാൽ സുഹൃത്തുക്കളെ, കേരള രാഷ്ട്രീയത്തിൽ ഇത്തവണത്തെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ അഥവാ ഗതിമാറ്റിമറിക്കുന്ന ഘടകം സംഭവിക്കാൻ പോകുന്നത് എറണാകുളം ജില്ലയിലാണ്. കൊച്ചിയിലെ ട്വന്റി-20 എന്ന പ്രസ്ഥാനം എൻ.ഡി.എ സഖ്യത്തിൽ ചേർന്നത് കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ മാറ്റങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
