അടിമാലിയില്‍ വീട്ടില്‍ തീപിടിച്ച് 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റു മരിച്ചു

അടിമാലി: കൊമ്പിടിഞ്ഞാലില്‍ വീടിന് തീപിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവര്‍ താമസിച്ച വീടിനാണ് തിപിടിച്ചത്.

സമീപവാസികളില്‍ ഒരാള്‍ ശനിയാഴ്ച്ച വൈകിട്ടോടെ പ്രദേശത്തെത്തിയപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്. മരണപ്പെട്ടവരില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാൽ മറ്റ് മൂന്ന് മൃതദേഹങ്ങള്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.കത്തി ചാമ്പലായ നിലയിലാണ് ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര.

വെള്ളത്തൂവല്‍ പോലീസും അടിമാലി ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. വീടിന് എങ്ങിനെ തീപിടിച്ചു, ഈ സമയത്ത് ആരൊക്കെയുണ്ടായിരുന്നു എന്നിങ്ങനെയുള്ള ഇതുവരെ കാര്യങ്ങളില്‍ കണ്ടെത്തിയിട്ടില്ല. തുടര്‍പരിശോധനകള്‍ക്ക് ശേഷം മാത്രമേ വ്യക്തത വരുത്താനാകുവെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *