അ​മ്പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ: പ​രാ​തി​യി​ല്ലാ​തെ അ​ഞ്ചാ​മ​തും അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു​വെന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

അ​മ്പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ആണ് ഇപ്പോൾ ഉയർന്നു വരുന്നത്. അതേസമയംസാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞത് പ​രാ​തി​യി​ല്ലാ​തെ അ​ഞ്ചാ​മ​തും അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു​വെ​ന്നും കൈ​യ​ടി മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ആയിരുന്നു.

അതേസമയം ബാലതാരങ്ങൾക്ക് അവാർഡ് പ്രഖ്യാപിക്കാത്തതിനെ പറ്റി ഒന്നും ഉരിയാടാത്ത സാംസ്കാരിക നായകരെക്കുറിച്ച് പ്രതിഷേധിച്ച് പലരും രംഗത്തെത്തി . അതേസമയം പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ ബാ​ല​താ​ര​ങ്ങ​ളും സി​നി​മ​യും ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് ജൂ​റി​യു​ടെ വി​ല​യി​രു​ത്ത​ൽ. നാ​ലു സി​നി​മ​ക​ള്‍ ഈ ​വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡി​നു​വേ​ണ്ടി വ​ന്നി​രു​ന്നു. ര​ണ്ട് സി​നി​മ​ക​ള്‍ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് എ​ത്തി. ക്രി​യേ​റ്റീ​വാ​യ സി​നി​മ​യാ​യി ജൂ​റി അ​വ ര​ണ്ടി​നേ​യും ക​ണ്ടി​ല്ല. അ​വാ​ര്‍​ഡ് കൊ​ടു​ക്കാ​ന്‍ പാ​ക​ത്തി​ലേ​ക്ക് സൃ​ഷ്ടി​പ​ര​മാ​യ നി​ല​വാ​രം ഇ​വ​യ്ക്കി​ല്ലെ​ന്ന്‌ ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്‌ അ​വാ​ര്‍​ഡ് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന സി​നി​മ​ക​ളാ​യി ജൂ​റി ക​ണ്ടി​ല്ല. അ​തി​ല്‍ അ​വ​ര്‍ സ​ങ്ക​ട​പ്പെ​ടു​ന്നു​ണ്ട്. ന​മ്മു​ടെ കു​റ​വാ​യി കാ​ണേ​ണ്ട. ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം അ​ങ്ങ​നെ​യു​ണ്ടാ​യി​ല്ല എ​ന്ന​ത് പ​രി​ഹ​രി​ക്കേ​ണ്ട പ്ര​ശ്ന​മാ​ണ്.കു​ട്ടി​ക​ളു​ടെ ന​ല്ല സി​നി​മ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള ഇ​ട​പെ​ട​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ജൂ​റി വെ​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. ആ ​പ്ര​ശ്നം പ​രി​ഹ​രി​ക്കും. അ​ടു​ത്ത അ​വാ​ർ​ഡ് വ​രു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ഉ​ണ്ടാ​കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് സി​നി​മ​യാ​ണ് കേ​ര​ള​ത്തി​ല്‍ പി​റ​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷം ചി​ത്ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. മ​മ്മൂ​ക്ക​യ്ക്ക് അ​വാ​ര്‍​ഡ് കി​ട്ടി​യ​ത് കേ​ര​ള​ത്തി​ല്‍ മൊ​ത്തം ആ​ളു​ക​ളും ക​ണ്ട​തു​കൊ​ണ്ടൊ​ന്നു​മ​ല്ല. ന​ല്ല ഒ​ന്നാ​ന്ത​രം സി​നി​മ​യാ​ണ്, പ​ക്ഷേ എ​ത്ര​പേ​ര്‍ ക​ണ്ടു. പ്ര​ശ്‌​നം ഗൗ​ര​മാ​യി കാ​ണു​ന്നു​ണ്ട്. ആ​ളു​ക​ള്‍​ക്ക് താ​ത്പ​ര്യ​മു​ള്ള സി​നി​മ​ക​ള്‍ വ​ര​ണം. എ​ന്നാ​ല്‍, മൂ​ല്യ​മു​ള്ള സി​നി​മ​ക​ളും വേ​ണം. എ​ല്ലാം​കൂ​ടെ ചേ​രു​ന്ന​താ​ണ​ല്ലോ സി​നി​മ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വേ​ട​ന് പോ​ലും പു​ര​സ്‌​കാ​രം ന​ൽ​കി​യെ​ന്ന പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ചും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള​ത്തി​ൽ ഗാ​ന​ര​ച​യി​താ​ക്ക​ളാ​യ നി​ര​വ​ധി പ്ര​ഗ​ത്ഭ​ർ ഉ​ണ്ടാ​യി​ട്ടും ഗാ​ന​ര​ച​യി​താ​വ​ല്ലാ​ത്ത വേ​ട​ന് മി​ക​ച്ച ഒ​രു പാ​ട്ടി​ന്‍റെ പേ​രി​ൽ പു​ര​സ്കാ​രം ന​ൽ​കി എ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് മ​ന്ത്രി വി​ശ​ദീ​

Leave a Reply

Your email address will not be published. Required fields are marked *