ഇന്ത്യയിലെ 70 ശതമാനം സ്ത്രീകൾക്കും ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ: ആരോഗ്യസംരക്ഷണത്തിന് ഏഴു മാർഗങ്ങൾ

വേദന നിറഞ്ഞ ആർത്തവം, ക്രമം തെറ്റിയ ആർത്തവം, പിസിഒഎസ്, ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ് തുടങ്ങി പ്രത്യുൽപാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഇന്ന് സ്ത്രീകൾക്കിടയിൽ സാധാരണമാണ്. പല സ്ത്രീകളും ഈ വേദനകളെല്ലാം സാധാരണം എന്ന് കരുതി സഹിക്കുകയാണ്. ആർത്തവവേദനയും അമിതരക്തസ്രാവവും മൂഡ് സ്വിങ്ങുമെല്ലാം നോർമൽ ആണെന്ന് കരുതും. നിശ്ശബ്ദമായി ഈ വേദനകൾക്കൊപ്പം അവൾ ജീവിക്കുന്നു. എന്നാൽ കടുത്ത വേദനകളും ശരീരഭാരം പെട്ടെന്ന് കൂടുന്നതും മുടി കൊഴിയുന്നതും ഇടുപ്പുവേദനയും ഒന്നും നിസ്സാരമായി കാണരുത്.എന്തുകൊണ്ട് അവഗണിക്കുന്നു?പലപ്പോഴും കണ്ടീഷനിങ്ങിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. ആർത്തവത്തെപ്പറ്റിയോ വജൈനൽ ഹെൽത്തിനെപ്പറ്റിയോ തുറന്നു പറയാൻ പെൺകുട്ടികൾ മടിക്കുന്നു. അത് നാണക്കേടാണ് എന്ന് അവരെ പഠിപ്പിച്ചു വച്ചതിന്റെ ഭാഗമാണിത്. ലഭ്യതയും ഒരു പ്രശ്നമാണ്. ഗൈനക്കോളജിസ്റ്റിന്റെ സേവനം എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമല്ല. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീരോഗവിദഗ്ധരുടെ സേവനം ലഭ്യമായിരിക്കില്ല. പട്ടണങ്ങളിൽ താമസിക്കുന്നവർ പോലും തിരക്കുകളും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും മൂലം സ്വന്തം ആരോഗ്യകാര്യത്തിന് പ്രാധാന്യം നൽകുന്നില്ല. പേടിയും ഒരു ഘടകമാണ്. രോഗനിർണയം, പരിശോധനകൾ, എന്തു ചികിത്സയാവും സ്വീകരിക്കുക തുടങ്ങിയവയെപ്പറ്റിയുള്ള ഭയവും ഒരു ഘടകമാണ്. എന്തുകൊണ്ട് അവഗണിക്കുന്നു? പലപ്പോഴും കണ്ടീഷനിങ്ങിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. ആർത്തവത്തെപ്പറ്റിയോ വജൈനൽ ഹെൽത്തിനെപ്പറ്റിയോ തുറന്നു പറയാൻ പെൺകുട്ടികൾ മടിക്കുന്നു. അത് നാണക്കേടാണ് എന്ന് അവരെ പഠിപ്പിച്ചു വച്ചതിന്റെ ഭാഗമാണിത്. ലഭ്യതയും ഒരു പ്രശ്നമാണ്. ഗൈനക്കോളജിസ്റ്റിന്റെ സേവനം എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമല്ല. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീരോഗവിദഗ്ധരുടെ സേവനം ലഭ്യമായിരിക്കില്ല. പട്ടണങ്ങളിൽ താമസിക്കുന്നവർ പോലും തിരക്കുകളും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും മൂലം സ്വന്തം ആരോഗ്യകാര്യത്തിന് പ്രാധാന്യം നൽകുന്നില്ല. പേടിയും ഒരു ഘടകമാണ്. രോഗനിർണയം, പരിശോധനകൾ, എന്തു ചികിത്സയാവും സ്വീകരിക്കുക തുടങ്ങിയവയെപ്പറ്റിയുള്ള ഭയവും ഒരു ഘടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *