എഴുപത്തി ഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; ഉള്ളൊഴുക്ക് മികച്ച മലയാള സിനിമ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി.332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്. 2024ലെ അവാര്‍ഡും ഈ വര്‍ഷം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മികച്ച മലയാളം സിനിമയായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു.പാർക്കിംഗ് എന്ന സിനിമയാണ് മികച്ച തമിഴ് സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം ലഭിച്ചത് മലയാളിക്കാണ്.പൂക്കളത്തിലൂടെ മിഥുൻ മുരളി ആണ് പുരസ്‌കാരത്തിന് അർഹയായത്.അതേസമയം മികച്ച ഛായാഗ്രഹണം: ദി കേരള സ്റ്റോറിയിലൂടെ പ്രശാന്തനു മോഹപാത്ര നേടി.

Leave a Reply

Your email address will not be published. Required fields are marked *