വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തി അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ വമ്പൻ നേട്ടത്തിൽ

അജിത് കുമാര്‍ നായകനാക്കി ആദിക് രവിചന്ദറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വമ്പൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 100 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം.

ആക്ഷൻ കോമഡി വിഭാഗത്തിൽ പെട്ട ചിത്രത്തിൽ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, ഉഷ ഉതുപ്പ്, സുനില്‍, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, പ്രിയ പ്രകാശ് വാര്യര്‍, ബി എസ് അവിനാശ്, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്. ഛായാഗ്രാഹണം അഭിനന്ദൻ രാമാനുജൻ.അജിത്ത് കുമാര്‍ നായകനായി ഇതിനു മുമ്പ് ഇറങ്ങിയ ചിത്രമാണ് വിടാമുയര്‍ച്ചി.

ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. മാര്‍ച്ച് മൂന്നിനാണ് ഒടിടിയില്‍ ചിത്രം എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം കഴിഞ്ഞാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ലെന്നും കളക്ഷൻ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *