സക്കര്‍ബര്‍ഗിന് ഇന്‍സ്റ്റഗ്രാമും വാട്ട്സാപ്പും വില്‍ക്കേണ്ടി വരുമോ? കോടതി വിചാരണ തുടങ്ങി

മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഇന്‍സ്റ്റഗ്രാമും വാട്ട്സാപ്പും വിപണിയിൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവ സ്വന്തമാക്കാന്‍ തന്റെ വിപണി കരുത്ത് സക്കർബർഗ് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. തിങ്കളാഴ്ച യു എസിലെ കോടതിയിൽ വിശ്വാസവഞ്ചനാ കേസിൽ വിചാരണ ആരംഭിച്ചു. സക്കർബർഗ് കോടതിയിൽ ഹാജരായി.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയാല്‍ വിശ്വാസ വഞ്ചനാ നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് പിൻവലിയുമെന്ന സക്കര്‍ബര്‍ഗിന്റെ പ്രതീക്ഷകൾ ഇതോടെ അസ്തമിച്ചു. വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍ ആണ് വിചാരണ ആരംഭിച്ചത്. ശക്തമായ യു എസ് ഉപഭോക്തൃ സംരക്ഷണ ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ് ടി സി) ആണ് കേസ് നടത്തുന്നത്. ഒരുപക്ഷേ സക്കർബർഗ് ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും വിറ്റൊഴിവാക്കാൻ നിര്‍ബന്ധിതനാകും.കാരണം അവ വാങ്ങിയതിനു ശേഷമാണ് ഫേസ്ബുക്ക് ആഗോള ശക്തികേന്ദ്രങ്ങമായി വളര്‍ന്നത്. മത്സരം വളരെ കഠിനമാണെന്നും എതിരാളികളുമായി മത്സരിക്കുന്നതിനേക്കാള്‍ സ്വന്തം എതിരാളികളെ വാങ്ങുന്നത് എളുപ്പമാണെന്നും ഫേസ്ബുക്ക് തീരുമാനിച്ചുവെന്ന് എഫ് ടി സി അഭിഭാഷകന്‍ ഡാനിയേല്‍ മാതേസണ്‍ വിചാരണയുടെ പ്രാരംഭ പ്രസ്താവനയില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *