ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരികവും ദാർശനികവുമായ പൈതൃകത്തിനുള്ള ചരിത്രപരമായ അംഗീകാരമായി, ഭഗവദ്ഗീതയും ഭരത മുനിയുടെ നാട്യശാസ്ത്രവും യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തി.
കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അംഗീകാരം ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു
യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഭഗവത് ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയത് നമ്മുടെ കാലാതീതമായ ജ്ഞാനത്തിനും സമ്പന്നമായ സംസ്കാരത്തിനും ഒരു ആഗോള അംഗീകാരമാണ്. ഭഗവദ്ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെയും അവബോധത്തെയും പരിപോഷിപ്പിച്ചിട്ടുണ്ട്.
ഭഗവത് ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയതോടെ, ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യുനെസ്കോയുടെ അഭിമാനകരമായ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഇന്ത്യയ്‌ക്ക് ഇപ്പോൾ 14 എൻട്രികൾ ലഭിച്ചു.