തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10,000 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി മാര്‍ഗരേഖ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘ടാര്‍ഗറ്റ് പ്ലാന്‍’, ജില്ലാതലത്തില്‍ അദ്ദേഹം പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകളില്‍ അവതരിപ്പിക്കും. പവര്‍ പോയിന്റ് പ്രസന്റേഷനും ലഘു വീഡിയോകളുമൊക്കെ ഉള്‍പ്പെടുത്തിയാണ് അവതരണം.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ കുറ്റംപറയുന്ന നെഗറ്റീവ് രാഷ്ട്രീയത്തിന് പകരം വികസനത്തിന്റെ പോസിറ്റീവ് രാഷ്ട്രീയം പറയണമെന്നാണ് കീഴ്ഘടകങ്ങളോട് പറഞ്ഞിരിക്കുന്നത്. 21,865 തദ്ദേശ വാര്‍ഡുകളില്‍ കഴിഞ്ഞ തവണ 1,600 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *