തിരുവനന്തപുരം : മന്ത്രി ഗണേഷ്കുമാറിനെ വിമർശിച്ച് മുൻ ട്രാൻസ്പോർട്ട് മന്ത്രി ആന്റണി രാജു.വായ്പ ബാധ്യത വർധിപ്പിച്ചാണ് ശമ്പളം ഒന്നാം തീയതി കൊടുക്കുന്നത്. ഇപ്പോഴുള്ളത് താൽക്കാലിക മുട്ടുശാന്തിയെന്നും ആൻ്റണി രാജു പറഞ്ഞു.വായ്പാബാധ്യത വർധിപ്പിച്ചത് കെഎസ് ആർ ടി സിക്ക് അമിതഭാരമാകും. പുതിയ പദ്ധതികളില്ല. ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താൻ തുടങ്ങി വെച്ചതാണെന്ന് പറഞ്ഞ ആൻ്റണി രാജു സ്ഥാപനത്തെ നിലനിർത്തുന്നത് ആ വരുമാനമാണെന്നും അവകാശപ്പെട്ടു.വിഴിഞ്ഞത്ത് പ്രോട്ടോകോൾ പ്രകാരം എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. സർക്കാർ പരിപാടികൾക്കെല്ലാം പ്രതിപക്ഷ നേതാവിനെ ക്ഷണിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പലപ്പോഴും വിളിക്കുന്നത് സർക്കാരിന്റെ മഹാമനസ്കതയാണെന്നും ആന്റണി രാജു പറഞ്ഞു.
മന്ത്രി ഗണേഷ് കുമാറിനെ വിമർശിച്ച് ആന്റണി രാജു
