സുരക്ഷാ സൈറൺ മു‍ഴങ്ങി; സംസ്ഥാനത്ത് മോക്ഡ്രിൽ പൂർത്തിയായി

പാക് ഭീകരവാദികൾക്ക് നേരെ ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ യുദ്ധ സമാന അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം രാജവ്യാപകമായി നടന്ന മോക്ക്ഡ്രില്ലുകൾ വിജയകരമായി പൂർത്തിയായി. രാജ്യത്ത് ആകമാനം 244 ജില്ലകളിലായിട്ടാണ് മോക്ഡ്രില്ലുകൾ സംഘടിപ്പിച്ചത്. വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടത്തിയത്. വൈകുന്നേരം നാലു മണി മുതൽ മുപ്പത് മിനിട്ടാണ് മോക്ഡ്രിൽ നടത്തിയത്. അഗ്നിശമന സേനക്കായിരുന്നു ഇതിന്റെ ചുമതല.

4 മണി മുതൽ 30 സെക്കന്‍റ് അലർട്ട് സൈറൺ 3 തവണ മു‍ഴങ്ങി. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് മോക്ഡ്രിൽ ആരംഭിച്ചത്. 4.28 മുതൽ സുരക്ഷിതം എന്ന സൈറൺ 30 സെക്കൻഡ് മുഴങ്ങി.

കേരളത്തിൽ, 126 കേന്ദ്രങ്ങളിലായാണ് മോക്ഡ്രിൽ നടത്തിയത്. സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കി ജനങ്ങൾ പ്രവർത്തനങ്ങളിൽ പങ്കാളികളായി. തീയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയുള്‍പ്പെടെ തിരക്കുള്ള ഇടങ്ങളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *