ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ജൂണ്‍ 11 മുതല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പോരാട്ടം തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വിജയികളാകുന്ന ടീമിന് 30.78 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും.

രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 18.46 കോടി രൂപയായിരിക്കും സമ്മാനത്തുകയായി ലഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് 12.31 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. നാലാം സ്ഥാനത്തെത്തിയ ന്യൂസിലന്‍ഡിന് 10.26 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും.

അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ടിന് 8.2 കോടി രൂപ സമ്മാനത്തുകയായി ലഭിക്കുമ്പോള്‍ ആറാമതെത്തിയ ശ്രീലങ്കക്ക് 7.18 കോടിയും ഏഴാം സ്ഥാനത്തെത്തിയ ബംഗ്ലാദേശിന് 6.15 കോടിയും എട്ടാമത് എത്തിയ വെസ്റ്റ് ഇന്‍ഡീസിന് 5.13 കോടിയും ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത പാകിസ്ഥാന് 4.10 കോടി രൂപയുമാണ് സമ്മാനത്തുകയായി ഐസിസി നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *