ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അർദ്ധ രാത്രിയോടെയാണ് പോകുക.ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോകുന്നത്.ഒരാഴ്ചയോളം അമേരിക്കയിൽ കഴിയുമെന്നാണ് റിപോർട്ട്.ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അർദ്ധ രാത്രിയോടെയാണ് പോകുക.
ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോകുന്നത്.ഒരാഴ്ചയോളം അമേരിക്കയിൽ കഴിയുമെന്നാണ് റിപോർട്ട്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സകൾ നടത്തിവരുന്നത്.അതിനാൽ തുടർ ചികിത്സയ്ക്കും പരിശോധനകൾക്കുമായാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്.വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചത്.
തുടർന്ന് സംസ്ഥാനത്താകെ പ്രതിഷേധം കത്തിപ്പടര്‍ന്നിരിക്കുകയാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ വിവാദം കത്തിനില്‍ക്കെയാണ് മുഖ്യമന്ത്രി ചികിത്സ തേടി യുഎസിലേക്ക് പോകുന്നത്.