വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം.ഇറ്റലിയിലെ മിലാനില്‍ ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.20-ഓടെയാണ് സംഭവം.. 35 വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങുകയായിരുന്നു.സ്പെയിനിലെ ആസ്റ്റുരിയസിലേയ്ക്ക് പുറപ്പെടാൻ തയ്യാറായി നിന്ന വൊളോത്തിയ കമ്പനിയുടെ എ319 എയര്‍ബസിന്റെ മുന്നിൽ ഇയാൾ അപ്രതീക്ഷിതമായി വന്നുപെടുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന്, രണ്ടുമണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി ബെര്‍ഗാമോ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.അതേസമയം, പോലീസ് പിന്തുടര്ന്നതിനെ തുടർന്നാണ് ഇയാൾ റണ്‍വെയില്‍ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് ഇയാള്‍ റണ്‍വെയില്‍ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ വിമാനയാത്രികനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. വമാനക്കമ്പനിയായ വൊളോത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ഫ്ളൈറ്റ് ട്രാക്കര്‍ ഏജന്‍സിയായ ഫ്ളൈറ്റ്റഡാര്‍-24 റിപ്പോര്‍ട്ട് ചെയ്തു.