ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം തിരികെ മടങ്ങിയ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള നാലംഗ സംഘം ഭൂമിയിലെത്തി. വൈകുന്നേരത്തോടെയാണ് ഭൂമിയിൽ എത്തിയത്. കാലിഫോർണിയക്കടുത്തുള്ള പസഫിക് സമുദ്രത്തിലായിരുന്നു നാലംഗ സംഘത്തെ വഹിക്കുന്ന സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 പേടകം പതിച്ചത്.
ബഹിരാകാശ നിലയവും പേടകവുമായുള്ള ബന്ധം വേർപ്പെടുത്തുന്ന അൺഡോക്കിങ് ഇന്നലെ ഇന്ത്യൻ സമയം 4.45 ഓടെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഭൂമിയിലേക്ക് യാത്ര തിരിച്ച സംഘം ഏകദേശം ഇരുപത്തി രണ്ടര മണിക്കൂർ സമയമെടുത്താണ് ഭൂമിയിലെത്തിച്ചേർന്നത്.
കടലിലിറങ്ങിയ പേടകത്തിൽ നിന്ന് യാത്രികരെ സ്പേസ് എക്സിന്റെ പ്രത്യേക കപ്പലിൽ തീരത്ത് എത്തിക്കും. കപ്പലിൽ വെച്ച്ഡോക്ടർമാർ സംഘത്തെ വൈദ്യ പരിശോധനക്ക് വിധേയരാക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഫ്ലോറിഡയിലെ നാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
