അത്താഴം നേരത്തെ കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനു പല കാരണങ്ങളും ഉണ്ട്. അതെന്താണെന്നു നോക്കിയാലോ? അതിലെ ആദ്യത്തെ കാരണം നേരത്തെ ഭക്ഷണം കഴിക്കുന്നത് ഉറങ്ങുന്നതിനു മുൻപ് ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് ആവശ്യമായ സമയം നല്കുമെന്നത് കൊണ്ട് തന്നെയാണ്. എന്നാൽ ഇതുമാത്രമല്ല ഭക്ഷണം നേരത്തെ കഴിക്കണം എന്ന് പറയാൻ കാരണം. അങ്ങനെ ചെയ്യുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട് എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. വൈകുന്നേരം 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
ദഹനപ്രക്രിയയ്ക്ക് ആവശ്യമായ സമയം നൽകുന്നതാണ് പ്രത്യേകത. കൂടാതെ ശരീരത്തിന് മതിയായ വിശ്രമം ലഭിക്കുകയും ചെയ്യും. ഇത് നമ്മുടെ മെച്ചപ്പെട്ട ശാരീരിക- മാനസീക ആരോഗ്യത്തെ സ്വാധീനിക്കും. മാത്രമല്ല രക്തത്തിൽ ഗ്ലൂക്കോസ് കൂടുതൽ നേരം നിലനിർത്തുന്നു, ഇത് ഇൻസുലിൻ റെസിസ്റ്റൻസിനുള്ള സാധ്യത വർദ്ധിപ്പിക്കും.
ഇത് പ്രമേഹമോ പ്രീ ഡയബറ്റിസോ ഉള്ളവർക്ക് ഗുണം ചെയ്യും. നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക സിർക്കാഡിയൻ താളവുമായി പൊരുത്തപ്പെടുന്നു. ഇതിലൂടെ ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്നു.
