ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പർദ്ദ ധരിച്ചെത്തി നിർമ്മാതാവ് സാന്ദ്ര തോമസിന്റെ വേറിട്ട പ്രതിഷേധം. സംഘടന പുരുഷന്‍മാരുടെ കുത്തകയാണെന്നും പൊലീസ് കുറ്റപത്രം നല്‍കിയവരാണ് അധികാരത്തിലുള്ളതെന്നും സാന്ദ്ര ആരോപിച്ചു. ഇതിനെതിരെയാണ് സാന്ദ്രയുടെ വേറിട്ട പ്രതിഷേധം.മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ വരാന്‍ ഏറ്റവും യോജിച്ച വസ്ത്രം ഇതാണെന്നായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പതിറ്റാണ്ടുകളായി പത്ത്, പതിനഞ്ച് പേരുടെ കുത്തകയാണ് അസോസിയേഷന്‍. ഇവിടെ മാറ്റങ്ങള്‍ വരണം. ഏത് സ്ഥലത്താണെങ്കിലും കുറച്ചുപേര് അത് കയ്യടക്കി വച്ചു കഴിഞ്ഞാല്‍ അത് മുരടിക്കും അപ്പൊ ആ ഒരു അവസ്ഥയിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍’ സാന്ദ്ര തോമസ് പറഞ്ഞു.സംഘടനയ്‌ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് സാന്ദ്ര മത്സരിക്കുന്നതും പര്‍ദ്ദ ധരിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതും. നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ക്കെതിരേ സാന്ദ്ര നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ആ കേസ് ഇപ്പോഴും തുടരുകയാണ്. ഇതു മുന്‍നിര്‍ത്തിയാണ് പ്രതിഷേധ സൂചകമായി പര്‍ദ്ദ ധരിച്ച് എത്തിയത്.