കൊച്ചിയിൽ വൻ ലഹരിവില്പന. അതും നഗര മധ്യത്തിലെ സ്വകാര്യ സ്കൂളിന് മുൻപിൽ. കലൂർ- കറുകപ്പള്ളിയിലെ അരുകപിള്ളി ഫ്രൂട്സ് ആൻ്റ് വെജിറ്റബിൾ കടയിലാണ് ലഹരി ഉല്പന്നങ്ങളുടെ വില്പന. രാവും പകലും പരസ്യമായാണ് ഇവിടെ ലഹരി വില്പന നടക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. സ്കൂൾ വിദ്യാർത്ഥികൾക്കടക്കം ഇവിടെ നിന്ന് ലഹരി ഉല്പന്നങ്ങൾ വില്പന നടത്തുന്നുണ്ട്. അധികൃതരുടെ ഒത്താശയോടെയാണ് നഗരമധ്യത്തിൽ ഇത് നടക്കുന്നത്. ബംഗ്ലൂരിൽ നിന്നാണ് പച്ചക്കറി ലോറികളിൽ ഇവ ഇവിടെ എത്തുന്നത്.കർണ്ണാടകയിൽ പത്ത് രൂപയ്ക്ക് ലഭിക്കുന്ന ഹൻസ്, കൂൾലിപ്പ് തുടങ്ങിയവ ഇവിടെ വില്‌പന നടത്തുന്നത് അമ്പത് രൂപയ്ക്കും.ഇത്തരത്തിൽ ലക്ഷങ്ങളുടെ വില്പനയാണ് ഇവിടെ നടക്കുന്നത്. ലഹരിക്കെതിരെ പോരാടാൻ പറയുന്ന സർക്കാർ എന്തുകൊണ്ട് ഇത്തരക്കാർക്കെതിരെനടപടികൾ എടുക്കുന്നില്ല എന്ന ചോദ്യമാണ് സമൂഹത്തിൽ നിന്നും ഉയരുന്നത്.
കൊച്ചി- കറുകപ്പള്ളിയിൽ പഴകച്ചവട വിൽപ്പനയുടെ മറവിൽ വൻ ലഹരി വിൽപ്പന
