ചിതയുടെ ചൂടാറും മുൻപ് വി.എസിനെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു എം.സ്വരാജ്.ലോകത്തിലെ ഏറ്റവും തലമുതിർന്ന നേതാവിനെയാണ് വിഎസിന്‍റെ വിയോഗത്തിലൂടെ നഷ്ടമായത് . എന്നാൽ അദ്ദേഹം ആദ്യകാലത്ത് സ്വീകരിച്ച നിലപാട് തന്നെ മരണം വരെ അദ്ദേഹം തുടർന്നു. അനുകൂല സാഹചര്യത്തിൽ അല്ല കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത്. വി.എസ് ഉയർത്തിയ തെളിമയാർന്ന രാഷ്ട്രീയം വരും കാലങ്ങളിൽ തുടരുമെന്നും സ്വരാജ് പറഞ്ഞു .
അതേസമയം വി എസിനെ വീണ്ടും വിവാദങ്ങളിൽ തളച്ചിടാൻ ആണ് അദ്ദേഹത്തെ മരണ ശേഷം ഒരു കൂട്ടം മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന വി എസിനെ ആക്രമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം .ആരോഗ്യവാനായിരിക്കുന്ന സമയത്ത് തന്നെ വി എസ് ഇതിനെല്ലാം കൃത്യമായ മറുപടികൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.