കെഎസ്എഫ്ഡിസി ചെയര്‍മാനായി സംവിധായകന്‍ കെ മധു നിയമിതനായി

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി മുതിര്‍ന്ന സംവിധായകന്‍ കെ മധു നിയമിതനായി. ഈ സ്ഥാനത്തുണ്ടായിരുന്ന സംവിധായകന്‍ ഷാജി എന്‍ കരുണിന്‍റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. മൂന്ന് മാസത്തിനിപ്പുറമാണ് നിയമനം.കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമാണ് മധു.

മലരും കിളിയും എന്ന ചിത്രത്തിലൂടെ 1986 ല്‍ സംവിധായകനായി അരങ്ങേറിയ ആളാണ് കെ മധു. മൂന്നര പതിറ്റാണ്ട് കൊണ്ട് മുപ്പതിലേറെ സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാളത്തിലെ സിപിഐ സിരിസ് അദ്ദേഹത്തിന്‍റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങള്‍. സിബിഐ സിരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ആണ് കെ മധുവിന്‍റേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *