മതപരിവർത്തനം ആരോപിച്ച് വീണ്ടും ആക്രമണം; മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി റിപ്പോർട്ട്; പിന്നിൽ ബജ്‌രംഗ്ദൾ പ്രവർത്തകർ; സംഭവം ഒഡിഷയിൽ

മതപരിവർത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി റിപ്പോർട്ട്.ഒഡീഷയിൽ ആണ് സംഭവം. ബജ്റംഗദൾ പ്രവർത്തകർ ആണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗദൾ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. എഴുപതോളം ബജ്റംഗദൾ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ.ലിജോ നിരപ്പേൽ, ഫാദർ വി.ജോജോ എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റു.

അതേസമയം കഴിഞ്ഞ ആഴ്ചയാണ് ഛത്തീസ്ഗണ്ഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് പോലീസ് അറസ്റ് ചെയ്തിരുന്നു.ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയെത്തുടർന്ന്, സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ്, എന്നിവരെയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. നാരായൺപൂരിൽ നിന്നുള്ള മൂന്ന് സ്ത്രീകളെ ഇവർ കടത്തിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.അതേസമയം കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദൾ പ്രവർത്തകർ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നിരുന്നു. സംഭവത്തിൽ അറസ്റ്റിലായി ഒൻപതാമത്തെ ദിവസമാണ് കന്യാസ്ത്രീകൾക്ക് ബിലാസ് പൂർ എൻ ഐ എ കോടതി ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *