ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളായ ജിം ലോവൽ അന്തരിച്ചു

ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളായ ജിം ലോവൽ (97) അന്തരിച്ചു.നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറായിരുന്നു.യുഎസ് നേവിയിൽ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവൽ നാസയുടെ ഭാഗമാകുന്നത്. ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളിൽ ഭാഗമായി.ചന്ദ്രനിൽ ഇറങ്ങാനായി നാസ നടത്തിയ ദൗത്യങ്ങളിലൊന്നായിരുന്നു 1970 ഏപ്രിൽ 11 നു വിക്ഷേപണം നടന്ന അപ്പോളോ 13. ജിം ലോവൽ മിഷൻ കമാൻഡറായിരുന്നു. എന്നാൽ യാത്ര 56 മണിക്കൂർ പിന്നിട്ടപ്പോൾ ഓക്സിജൻ‌ ടാങ്ക് പൊട്ടിത്തെറിച്ചു.

പിന്നാലെ കമാൻഡ് മൊഡ്യൂളിലേക്കുള്ള ഓക്സിജൻ, വൈദ്യുതി ബന്ധം തകരാറിലാ‌യതോടെ ദൗത്യം ഉപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായി സംഘം. ഒടുവിൽ കഠിനവും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ സംഘം ഭൂമിയിൽ തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *