ഒടുവിൽ നാണം കെട്ട് രാജി; രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചു രാഹുൽ മാങ്കൂട്ടത്തിൽ. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല എന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. തൊട്ടു പിന്നാലെയാണ് താൻ രാജിവെച്ചു എന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു പിന്നാലെ പാലക്കാട്ട് എംഎൽഎയുടെ ഓഫിസിലേക്കു മാർച്ചുമായി മഹിളാമോർച്ചയും ഡിവൈഎഫ്‌ഐയും. കയ്യിൽ കോഴിയെയും പിടിച്ചായിരുന്നു മഹിളാമോർച്ച പ്രവർത്തകരുടെ മാർച്ച്. ‘ഹു കെയേഴ്സ്’ എന്ന് കോഴിയുടെ രൂപത്തിൽ എഴുതിയ പോസ്റ്ററുകളും പ്രവർത്തകർ ഉയർത്തി. മാർച്ച് ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ‌ മാർച്ച് ഉദ്ഘാടനം ചെയ്തു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും ഇത്തരത്തിൽ കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *