കോക്ക് സ്റ്റുഡിയോ ഭാരതില്‍ ‘മീത്താ ഖാര’;ആദിത്യ ഗാധ്വിയുടെ ശബ്ദത്തില്‍

‘ഖലാസി’ക്ക് ശേഷം കോക്ക് സ്റ്റുഡിയോ ഭാരത് സീസണ്‍ 3-ന്റെ ഭാഗമായി മീത്താ ഖാര പുറത്തിറങ്ങി. ഗുജറാത്തിലെ അഗാരിയ സമൂഹത്തിന്റെ 600 വര്‍ഷം പഴക്കമുള്ള പൈതൃകത്തില്‍ നിന്നുയര്‍ന്ന ഈ ഗാനം ആദിത്യ ഗാധ്വി, മധുബന്തി ബാഗ്ചി, തനു ഖാന്‍ എന്നിവര്‍ ചേര്‍ന്നന്നാണ് ആലപിക്കുന്നത്.

സംഗീതസംവിധാനവും അവതരണവും സിദ്ധാര്‍ഥ് അമിത് ഭാവ്‌സര്‍ നിര്‍വഹിച്ച ഗാനത്തിന്റെ വരികള്‍ ഭാര്‍ഗവ് പുരോഹിത് ആണ് എഴുതിയത്. പരമ്പരാഗത നാടോടി താളങ്ങള്‍ക്കും സമകാലിക ശബ്ദങ്ങള്‍ക്കും പ്രധാനം നല്‍കി ഗാനത്തെ കൂടുതല്‍ പ്രേക്ഷക സൗഹൃദമാക്കുകയാണ് ലക്ഷ്യമിടുന്നത്.

‘മീത്താ ഖാര’ അഗാരിയരുടെ ജീവിതത്തിലെ വിരോധാഭാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഗുജറാത്തില്‍ ‘മീത്തു’ ഉപ്പ് എന്നര്‍ത്ഥം; ജീവിതാവശ്യമായെങ്കിലും കഠിനാധ്വാനത്തിലൂടെയാണ് അത് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ‘ഖാര’ (കയ്പ്പ്) പോലെ തോന്നിച്ചാലും തലമുറകളിലൂടെ അഭിമാനത്തോടെ കൈമാറപ്പെടുന്ന അവരുടെ പാരമ്പര്യം യഥാര്‍ത്ഥത്തില്‍ ‘മീത്താ’ (മധുരം) തന്നെയാണ്. ഈ ആശയം തന്നെയാണ് പാട്ടിന്റെ ആത്മാവ്.

ഉത്സവങ്ങള്‍ സംഗീതം വഴി സാംസ്‌കാരിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന അവസരങ്ങളാണ്. ‘മീത്താ ഖാര’യിലൂടെ പാരമ്പര്യത്തെയും യുവജനങ്ങളുടെ സംഗീത അഭിനിവേശത്തെയും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് കോക്കകോള ഇന്ത്യ ഐഎംഎക്സ് ലീഡ് ശന്തനു ഗംഗാനെ പറഞ്ഞു

ഖലാസിക്കുശേഷം ‘മീത്താ ഖാര’യിലൂടെ ആ യാത്ര തുടരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെയും ജനങ്ങളുടെ അഭിമാനത്തിന്റെയും സത്തയെ വഹിക്കുന്നതാണ് ഈ ഗാനം. മധുബന്തി ബാഗ്ചി ഗാനത്തെ വികാരാഭരിതമാക്കിയപ്പോള്‍ തനു ഖാന്‍ തന്റെ പുതുമ നിറഞ്ഞ സംഭാവന നല്‍കിയെന്ന് ആദിത്യ ഗാധ്വി പറഞ്ഞു.

സീസണ്‍ 3-ല്‍ പ്രശസ്തരും പുതുമുഖങ്ങളുമായ കലാകാരന്മാരെ ഒരുമിപ്പിച്ച് ഇന്ത്യന്‍ സംഗീതപൈതൃകത്തെ ആഘോഷിക്കുന്നതിലൂടെ കോക്ക് സ്റ്റുഡിയോ ഭാരത് സംഗീതപ്രേമികളുമായി ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *