മണിപ്പൂരിൽ പ്രതീക്ഷയുടെ പുതിയ പ്രഭാതം ഉദിച്ചുയരുകയാണെന്ന് മോദി. പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും നാടാണ് മണിപ്പുര്‍. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ഈ മനോഹര പ്രദേശത്തിന് മുകളില്‍ അക്രമം അതിന്റെ നിഴല്‍വിരിച്ചു. കുറച്ചുമുന്‍പ്, ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തനിക്ക് ആത്മവിശ്വാസത്തോടെ പറയാനാകും, പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പുതിയൊരു പ്രഭാതം മണിപ്പൂരില്‍ ഉദിച്ചുയരുകയാണെന്ന്, മോദി ചൂരാചാന്ദ്പുരില്‍ പറഞ്ഞു.2023 മേയ്മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തിന്റെ മുറിവേറ്റ് നില്‍ക്കുന്ന മണിപ്പുരില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.