ആക്രമണങ്ങൾക്കോ കൊടിയ മർദ്ദനങ്ങൾക്കോ തിരുവാണിയൂർ പഞ്ചായത്തിലെ ജന മുന്നേറ്റത്തെ തടയാനാവില്ലെന്ന് ട്വൻ്റി 20 പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജിബി അബ്രഹാം. കഴിഞ്ഞദിവസം ഉണ്ടായ ആക്രമണം കൊണ്ടോ ഭീഷണി ഉണ്ടോ ഈ നാടിൻ്റെ പ്രതീക്ഷയെ തല്ലിക്കെടുത്താൻ ഒരു ശക്തിക്കും ആവില്ലെന്ന് പൊതുപ്രവർത്തന, സാംസ്കാരിക ബിസിനസ് രംഗങ്ങളിൽ ശ്രദ്ധേയ വ്യക്തിത്വമായി മാറിയ ജിബി വ്യക്തമാക്കുന്നു.കഠിനാധ്വാനവും സ്ഥിരോസാഹവും കൈമുതലാക്കി കുടിലിൽ നിന്ന് കൊട്ടാരം വരെ വളർന്ന ജീവചരിത്രമാണ് ജിബി എബ്രഹാമിന്റെത്. മണലാരണ്യത്തിൽ ക്ലീനർ അയി ചെന്ന് മാനേജർ ആയി സ്വന്തം ബിസിനസുമായി വളർന്ന ഇദ്ദേഹത്തിന് ജന്മനാട്ടിലും ബിസിനസ് സംരംഭങ്ങൾ ഉണ്ടായി.ഈ വളർച്ചയിൽ തന്നെക്കുറിച്ച് മാത്രം ചിന്തിക്കാതെ നാടിനും നാട്ടുകാർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി അദ്ദേഹം ജന്മനാട്ടിൽ പ്രവർത്തനത്തിന് ഇറങ്ങി.ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു സ്വന്തം കളിക്കൂട്ടുകാരെ കൂട്ടി നാടിന് വേണ്ടി ആരംഭിച്ച Divine& Dedication- DD Group. ജനിച്ച മണ്ണിൽ ദുരിതമനുഭവിക്കുന്ന നിരവധി പേർക്ക് കൂട്ടുകാരുമായി ചേർന്ന് തങ്ങളാൽ ആവുന്ന സഹായങ്ങൾ നൽകി നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. അങ്ങനെയിരിക്കുകയാണ് അയൽ പഞ്ചായത്ത് ആയ കിഴക്കമ്പലത്തിന്റെ വികസനം കണ്ട് സ്വന്തം നാട്ടിലും അഴിമതികൾ ഇല്ലാത്ത ഇത്തരമൊരു വികസനം അദ്ദേഹം സ്വപ്നം കണ്ടത്. അഴിമതിരഹിത ജനക്ഷേമവും സേവനവും ഉറപ്പാക്കി നാടിനെ സമ്പന്നതയിലേക്കു നയിക്കുന്ന പ്രൊഫഷണൽ സിസ്റ്റം ഫോളോ ചെയ്യുന്ന ഈ ട്വന്റി 20 എന്ന പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ ശ്രീ. സാബു എം. ജേക്കബിന്റെ പ്രവർത്തങ്ങളിൽ ആകൃഷ്ടരായി ജന്മനാടായ തിരുവാണിയൂർ പഞ്ചായത്തിലും ട്വന്റി 20 എന്ന പ്രസ്ഥാനം വരണമെന്ന് ആഗ്രഹിച്ച് രംഗത്തിറങ്ങി.നാട്ടിലെ സമാന ചിന്താഗതിയുള്ള സുമനസുകളെയും കൂട്ടി ശ്രീ. സാബു എം. ജേക്കബിന്റെ നിർദ്ദേശങ്ങൾ ഏറ്റെടുത്ത് ചിട്ടയായ പ്രവർത്തങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ ട്വന്റി 20 എന്ന പ്രസ്ഥാനം തിരുവാണിയൂരിന്റെ ജനമനസ്സിൽ വളർത്തിയെടുത്തു.പരമ്പരാഗത രാഷ്ട്രീയക്കാർക്ക് അവരുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇതറിഞ്ഞ് അവർ ഇതിന് എല്ലാം നേതൃത്വം നൽകുന്ന ശ്രീ. ജിബി അബ്രഹാമിനെയും ഒപ്പമുള്ള ട്വന്റി 20 പഞ്ചായത്ത് നേതൃത്വത്തെയും ഇല്ലാതാക്കാനായി പുറമേ നിന്ന് ഗുണ്ടകളെ ഇറക്കിയാണ് അക്രമം അഴിച്ചുവിട്ടത്. ക്രൂരമായി മർദ്ദിച്ച് അവശരാക്കിയും കള്ളക്കേസുകൾ കൊടുത്തും ഈ പ്രസ്ഥാനത്തിന് അന്ത്യം കുറിക്കുവാൻ ആണ് കഴിഞ്ഞ ദിവസത്തെ അക്രമം കൊണ്ട് അവർ ശ്രമിച്ചതെന്ന് ജിബി പറഞ്ഞു. എന്നാൽ ഇതിലൊന്നും തളരാതെ വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും ആയാണ് തങ്ങൾ മുന്നോട്ടുപോകുന്നത്. സ്വന്തം ജീവൻ പോയാലും ജനിച്ച മണ്ണിൽ പുതിയ തലമുറയ്ക്ക് ജീവിക്കാൻ, നാടുവിട്ട് പോയവർ തിരികെ വരാൻ, ഇനിയുള്ള കാലം ഒരു പുതിയ മാറ്റത്തിന്റെ തേരോട്ടം ട്വന്റി 20യുടെ നേതൃത്വത്തിൽ ഈ നാട്ടിൽ ഉണ്ടാകും. വൈകാതെ ഈ നാട് അതിനെ സാക്ഷ്യം വഹിക്കും. ഈ ചങ്കുറപ്പോടെ ഇറങ്ങി പുറപ്പെട്ടിട്ടുള്ള തിരുവാണിയൂരിലെ ട്വന്റി 20യുടെ മനോവീര്യം കെടുത്തുവാൻ ഇനി ഒരു ശക്തിക്കും കഴിയുകയില്ലെന്ന് പ്രതിജ്ഞ എടുത്തു കൊണ്ട് പൂർവാധികം ശക്തിയോടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്ത് ശക്തമായി മുന്നോട്ടു പോവുകയാണെന്ന് ജിബി അബ്രഹാം വ്യക്തമാക്കി.
ഇതിന് ശക്തമായ പ്രതിഷേധം ബാലറ്റ് പേപ്പറിലൂടെ സമാധാനം ആഗ്രഹിക്കുന്ന ജനം മറുപടി നൽകുമെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്ന് ജിബി അബ്രഹാം
