ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരായ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കമാകുകയാണ് . ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഈ ജാഥ നടത്തുന്നത്… പാലക്കാട്,കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആണ് ഇന്ന് ജാഥ തുടങ്ങുന്നത് . അതേസമയം നാളെയാണ് മൂവാറ്റുപുഴയില്‍ നിന്നും ജാഥ ആരംഭിക്കുക . തുടർന്ന് ഈ നാല് ജാഥകളും വെള്ളിയാഴ്ച ചെങ്ങന്നൂരില്‍ സംഗമിക്കും.. പിന്നീട് 18ന് പന്തളത്ത് വെച്ചാണ് ഈ വിശ്വാസ സംരക്ഷണ യാത്രക്ക് സമാപനമാകുക..
പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും കാസര്‍കോട് നിന്ന് കെ.മുരളീധരനും തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും മാണ് ജാഥ നയിക്കുക .മൂവാറ്റുപുഴയില്‍ നിന്ന് ബെന്നി ബഹ്നാന് എംപിയാണ് ജാഥ നയിക്കുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ ജാഥ ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച രാവിലെ 10 ന് കാഞ്ഞങ്ങാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കണ്ണൂരിൽ നടക്കുന്ന ആദ്യ സ്വീകരണം കെ. സുധാകരൻ എം.പിയും ഇരിട്ടിയിൽ വൈകീട്ട് അഞ്ചിന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 11ന് കൽപറ്റയിലെ സ്വീകരണം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് യാത്ര കോഴിക്കോട് ജില്ലയിലെ അടിവാരത്തെത്തും. 3.15ന് താമരശ്ശേരിയിലെ സ്വീകരണത്തിനുശേഷം നാലിന് കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ പ്രധാന സ്വീകരണ പരിപാടി കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 5.30ന് മുതലക്കുളത്ത് ജില്ലയിലെ സമാപന പരിപാടി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
