കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ൽ വോട്ട് ചോദിക്കാൻ താൻ തയ്യാറല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘എസ്.ജി. കോഫി ടൈംസ്’ പരിപാടിയിലായിരുന്നു മന്ത്രി സംസാരിച്ചത്.
“ആലപ്പുഴയും ഇടുക്കിയുമാണ് എയിംസിന് ഏറ്റവും അർഹതയുള്ള ജില്ലകൾ. എന്നാൽ ഭൂമിശാസ്ത്രപരമായ കാരണങ്ങൾ മൂലം ഇടുക്കിയിൽ അത് സാധ്യമല്ല. ആലപ്പുഴയിൽ അനുവദിക്കാത്ത പക്ഷം, പാർലമെന്റിൽ തന്നെ തൃശൂരിന്റെ തണ്ടെല്ല് കാണിക്കും,” എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
“ആലപ്പുഴക്ക് ലഭിക്കില്ലെങ്കിൽ തൃശൂരിനാണ് എയിംസ് വേേണ്ടത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തൃശൂരിലേക്കുള്ള മെട്രോ പദ്ധതിയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. “അത് മൂന്നു തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് സ്വപ്നമായി അവതരിപ്പിച്ചതാണ്. യാഥാർത്ഥ്യമായിട്ടില്ല,” എന്നും സുരേഷ് ഗോപി പറഞ്ഞു.
