‌ഡൽഹിയിൽ വീണ്ടും സ്ഫോടനം? ശബ്ദംക്കേട്ടതായി റിപ്പോർട്ട്;

രാജ്യതലസ്ഥാനത്ത് വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ. മഹിപാൽപുരിലാണ് സ്ഫോടനശബ്ദം കേട്ടത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തിയതായി വാർത്ത എജൻസികൾ റിപ്പോർട്ടു ചെയ്തു.റാഡിസൻ ഹോട്ടലിനു സമീപമാണ് സ്ഫോടന ശബ്ദം കേട്ടത്. രാവിലെ 9.18നാണ് ഫയർഫോഴ്സിനു വിവരം ലഭിച്ചത്…ഡൽഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.അതേസമയം, ചെങ്കോട്ടയ്ക്ക് പുറമെ നാല് നഗരങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു. 8 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് സംഘങ്ങതിരിഞ്ഞ് നാല് നഗരങ്ങളിലേക്ക് പോയി സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എഎൻഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ഡൽ​ഹിയിലെ വിവിധ സ്ഥലങ്ങളിലും സ്ഫോടനത്തിനു പദ്ധതിയിട്ടു. സംഘത്തിലെ ചിലരെ പിടികൂടി. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *