ഇന്ത്യയിലുടനീളം പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 100 സൈനിക സ്കൂളുകൾ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഗുജറാത്തിലെ മോതിഭായ് ആർ ചൗധരി സാഗർ സൈനിക് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാർത്ഥികൾക്ക് സേനയിലെ വിവിധ ജോലികളിൽ പ്രവേശിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു.50 കോടി രൂപ ചെലവിൽ നിർമ്മിച്ച മോതിഭായ് ആർ ചൗധരി സാഗർ സൈനിക് സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, ലൈബ്രറി, കാന്റീന്‍ എന്നിവയുൾപ്പെടെ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്ത് 100 സൈനിക സ്കൂളുകൾ ആരംഭിക്കും; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ
