ഉയർന്ന ബി പി ഉള്ളവർ തണുപ്പ് കാലത്ത് അൽപ്പം കൂടുതൽ കരുതൽ എടുക്കേണ്ടതാണ്. താപനില താഴുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും ഇത് മൂലം രക്തപ്രവാഹത്തിന് പ്രതിരോധം കൂടി രക്തസമ്മർദ്ദം ഉയരുകയും ചെയ്യും.. അതേസമയം തണുപ്പുകാലങ്ങളിൽ ശാരീരിക പ്രവർത്തനങ്ങൾ കുറയും. ഇത് മൂലം വിയർക്കുന്നതും സോൾട്ട് റിറ്റൻഷനും കുറയും.. ഇതും രക്തസമ്മർദ്ദം ഉയരാൻ കാരണമാകും. താപനില വളരെ കുറയുമ്പോൾ ഹ്യദയത്തിന് കൂടുതൽ കഠിനമായി ജോലി ചെയ്യേണ്ടി വരും.ഹൃദയമിടിപ്പിന്റെ നിരക്ക് കൂടും. രക്തക്കുഴലുകൾ കൂടുതൽ ഇറക്കമുള്ളതാകുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യും..ഈ അമിത ആയാസം ഹൃദയത്തിലേക്ക് തിരിച്ചുള്ള രക്തപ്രവാഹം സാവധനത്തിലാക്കുകയും രക്തം കട്ടപിടിക്കനും ഹൃദഘാത്തിന് ഉള്ള സാധ്യത കൂട്ടുകയും ചെയ്യും. പ്രായമായവരും, ഹെപ്പർടെൻഷൻ അഥവാ രക്താതിമർദ്ദം ഉള്ളവരും തണുപ്പ് കാലാവസ്ഥയിൽ വളരെയധികം ജാഗ്രത പുലർത്തണം.
എങ്ങനെ നിയന്ത്രിക്കാം? …
തണുപ്പുകാലത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം…
●തണുപ്പ് വളരെ കൂടുതലാണെങ്കിൽ രാവിലെ വളരെ നേരത്തെയുള്ള നടപ്പും വൈകിട്ട് ഏറെ വൈകിയുള്ള നടപ്പും ഒഴിവാക്കാം
● രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തചംക്രമണം നിലനിർത്താനും വീടിനുള്ളിൽ വ്യായാമം ചെയ്യുകയോ യോഗ ചെയ്യുകയോ ആവാം.
● ഉപ്പിന്റെ അളവ് കുറച്ച് പഴങ്ങളും പച്ചക്കറികളും ധാരാളം അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കാം.
● തണുപ്പ് അടിക്കാത്ത തരത്തിൽ പല ലെയറുകളായി വസ്ത്രം ധരിക്കുന്നത് ചൂട് നിലനിർത്താൻ സഹായിക്കും….
