ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും അമിത് ഷായും……

പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടയുള്ള മുതിർന്ന നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പട്നയിലെ ​​ഗാന്ധി മൈതാനത്ത് രാവിലെ 11.30-നാണ് സത്യപ്രതിജ്ഞ നടക്കുന്നത്…….സാമ്രാട്ട് ചൗധരിയെയും വിജയ് സിൻഹയെയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാ​ഗമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.മൂന്ന് ലക്ഷത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. പുതിയ സർക്കാർ ഉടൻ രൂപീകരിക്കും. ഇത്തവണ പുതുമുഖങ്ങളെ കൊണ്ടുവരാനാണ് എൻഡിഎയുടെ തീരുമാനം..
കേന്ദ്രമന്ത്രിമാരായ ചിരാഹ് പാസ്വാൻ നയിക്കുന്ന എൽജെപി, ജിതൻ റാം മാഞ്ചി നേതൃത്വം നൽകുന്ന ഉപേന്ദ്ര കുശ്വാഹ തുടങ്ങിയ സഖ്യകക്ഷികൾക്കും പ്രാധാന്യം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *