സോഫ്റ്റ്‌ ഡ്രിങ്ക് എന്ന വില്ലൻ

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ. വല്ലപ്പോഴും ഒരെണ്ണം ആകാമെന്നു വിചാരിച്ചും ആശ്വസിക്കേണ്ട. ആഴ്‌ചയിൽ രണ്ടു കുപ്പി മതി നിങ്ങളെ ഹൃദ്രോഗിയാക്കാൻ. മാത്രമല്ല പക്ഷാഘാതം, പ്രമേഹം, രക്‌തസമ്മർദം തുടങ്ങിയ രോഗങ്ങളും പിറകെയുണ്ട്.ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാൻ പൊതുവേ മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് സോഡ. പുതിയ പാനങ്ങൾ പ്രകാരം ആഴ്‌ചയിൽ രണ്ടു കുപ്പി സോഡ ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യപ്രശ്ന‌ങ്ങൾക്ക് കാരണമാകുമത്രേ. പൊതുവേ സോഡാ ഉൾപ്പടെയുള്ള ശീതളപാനീയങ്ങൾ അതായതു കാർബണേറ്റഡ് ഡ്രിങ്ക്സ്, കോക്ക്, ഫിസ്സി ഡ്രിങ്ക്, പോപ്പ് ഡ്രിങ്ക്, കൂൾ ഡ്രിങ്ക് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകൾ ആരോഗ്യത്തിനു ഹാനികരമാണ്. പ്രമേഹം, അമിതവണ്ണം എന്നിവയാണ് ഇവയുടെ തുടർച്ചയായ ഉപയോഗം സമ്മാനിക്കുന്നത്.

12 ഔൺസ് സോഡയ്ക്ക് പോലും നിങ്ങളുടെ രക്തസമ്മർദം കൂട്ടാൻ കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആധുനികജീവിതശൈലികളും തെറ്റായ ഭക്ഷണക്രമവുമെല്ലാം ഇന്നത്തെ കാലത്ത് കാർഡിയോ മെറ്റബോളിക് വൈകല്യങ്ങൾക്ക് വളരെയധികം കാരണമാകുന്നുണ്ട്

സോഫ്റ്റ് ഡ്രിങ്കുകൾ ദിവസവും കഴിക്കുമ്പോൾ അതിലുള്ള പഞ്ചസാരയുടെ അളവ് പാൻക്രിയാസിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നു. ഇത് ശരീരത്തിന് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുത്തുന്നു. ഇതാണ് പിന്നെ വലിയ ആരോഗ്യപ്രശ്ന‌മായി ചരിണമിക്കുന്നത്. പഞ്ചസാരയുടെ അമിതമായ ഉപയോഗം തന്നെയാണ് പല രോഗങ്ങളുടെയും തുടക്കത്തിനു കാരണം.

Leave a Reply

Your email address will not be published. Required fields are marked *