സ്ഫോടന കേസിലെ പ്രതി ടൈലർ രാജ ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ

കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ടൈലർ രാജ ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ . 26 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ബെംഗളുരുവിൽ നിന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘമാണ് രാജയെ പിടികൂടിയത്.ഇയാൾ നിരവധി കൊലകേസുകളിലും പ്രതിയാണ്. അൽ ഉമയ്ക്കു വേണ്ടി ബോംബ് നിർമിച്ചിട്ടുണ്ട്. 1998 ഫെബ്രുവരി 14 ന് 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനവും നടത്തിയിരുന്നു.ശേഷം രാജ ഒളിവിലായിരുന്നു.

എന്നാൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു മുൻപ് രാജ തയ്യൽക്കാരനായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ കോയമ്പത്തൂരിലെ വല്ലാൽ നഗറിൽ വീട് വാടകയ്‌ക്കെടുത്തിരുന്ന രാജ അവിടെയാണ് സ്ഫോടനത്തിന് ആവശ്യമായ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *