നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മണികണ്ഠൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഡിസംബർ എട്ടിന് കേസിൽ വിധി പറയാനിരിക്കെയാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഞെട്ടിക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.
സംഭവമിങ്ങനെ:
ഇന്ന് പുലർച്ചെ മദ്യലഹരിയിലായിരുന്ന മണികണ്ഠൻ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ മണികണ്ഠനെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകിയ ശേഷം ഇയാൾ വീട്ടിലേക്ക് മടങ്ങി. മദ്യപിച്ച് ഇയാൾ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന സ്വഭാവക്കാരനാണെന്ന് പോലീസ് അറിയിച്ചു.
