ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി പി പ്രസാദ് .ചിത്രം മാറ്റണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഗവർണ്ണർ അതിനു തയാറായില്ല.ഇതിനെ തുടർന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു.ഇന്ന് രാവിലെ ഒമ്പതുമണിക്ക് രാജ്ഭവനിൽ ആയിരുന്നു പരിപാടി നടത്താനിരുന്നത്.എന്നാൽ ആർ എസ് എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിയതിനാൽ അത് ഒഴിവാക്കാൻ കൃഷിവകുപ്പ് ആവശ്യപ്പെട്ടു.എന്നാൽ രാജ്ഭവൻ അതിനു തയ്യാറായില്ല. ഒടുവിൽ ആണ് പരിപാടി കൃഷിവകുപ്പ് റദ്ദാക്കിയത്. ശേഷം പരിപാടി സെക്രട്ടറിയേറ്റ് വളപ്പിലേക്ക് മാറ്റി.അതേസമയം രാജ്ഭവൻ സ്വന്തം നിലയിൽ ഈ പരിപാടി നടത്തി.
ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി
