അഹമ്മദാബാദ് വിമാനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമെന്നു ആശുപത്രി അതികൃതർ. ലണ്ടനിലുള്ള തന്റെ ബന്ധുക്കളുമായി വിശ്വാസ് സംസാരിച്ചു.സീറ്റ് നമ്പർ 11 എ യിലെ യാത്രക്കാരനായിരുന്നു വിശ്വാസ്.മുപ്പത്തിയെട്ടുകാരൻ ആണ്.എമർജൻസി എക്സിറ് വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്.
അതേസമയം അപകടത്തിൽ മരണപ്പെട്ട മലയാളി രഞ്ജിതയുടെ മൃതദേഹം ഡി എൻ എ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കും.വിദേശത്തുള്ള രഞ്ജിതയുടെ സഹോദരൻ രതീഷ് ഇന്ന് നാട്ടിലെത്തും.തുടർന്ന് തിരുവല്ല തഹസിൽദാറിൽ നിന്നും രേഖകൾ കൈപ്പറ്റിയ ശേഷം മറ്റൊരു സഹോദരൻ ആയ രഞ്ജിത്തിനൊപ്പം അഹമ്മദാബാദിലേക്ക് പോകും.ലണ്ടനിൽ നേഴ്സ് ആയ തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ നായർ നാട്ടിലെത്തി ലണ്ടനിലേക്ക് തിരിച്ചു മടങ്ങേവേ ആയിരുന്നു ദുരന്തം.രണ്ടു മക്കളാണ് രഞ്ജിതക്ക്.