അഹമ്മദാബാദ് ആകാശ ദുരന്തം; മരിച്ചവരിൽ തിരുവല്ല സ്വദേശിനിയും

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരണം 133 ആയി. അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറും മരിച്ചു. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.നാട്ടില്‍വന്ന് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു വിമാനാപകടം നടന്നത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. 230 യാത്രക്കാരും 10 കാബിന്‍ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *