ഗൾഫ് മേഖലയിൽ അൽ-ബവാരിഹ് കാറ്റ് സീസൺ ആരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇക്കാലയളവിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ സാധാരണയായി മെയ് മാസത്തിൽ ആരംഭിച്ച് ജൂലൈ വരെ നീണ്ടുനിൽക്കും. ഇവ വായുവിൽ നേർത്ത പൊടിപടലങ്ങൾ വഹിക്കുന്നതിനാൽ കാഴ്‌ചപരിധി കുറയും.ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം മേഖലയിൽ വ്യാപിക്കുന്നതിനാലും വടക്കൻ അറേബ്യൻ ഉപദ്വീപിലെ ഉയർന്ന മർദ്ദം മൂലവുമാണ് കാറ്റ് ഉണ്ടാകുന്നത്. അൽ-ബവാരിഹ് കാറ്റിന്റെ ഒരു പ്രധാന സവിശേഷത സൂര്യോദയത്തിനുശേഷം സാവധാനം ആരംഭിച്ച് ഉച്ചകഴിഞ്ഞ് ശക്തമാകുമെന്നതാണ്. ശക്തമായ കാറ്റ് പൊടിയെയും മറ്റു കണികകളെയും വായുവിൽ വഹിക്കാൻ സാധ്യതയുള്ളതിനാൽ ആളുകൾ, പ്രത്യേകിച്ച് കുട്ടികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു.