കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും അടുത്ത 5 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇക്കാര്യം അസമിലെ ബിജെപി സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാച്ചാർ ജില്ലയിലെ നാഥൻപൂരിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ . ആദ്യ ഭരണകാലത്ത് ബിജെപി സർക്കാർ അസമിലേക്കുള്ള വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം തടഞ്ഞുവെന്നും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ നുഴഞ്ഞുകയറ്റക്കാർ കയ്യേറിയ ഭൂമി ഒഴിപ്പിച്ചതായും അദ്ദേഹം പറഞ്ഞു .അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, കോൺഗ്രസ് ഭരണകാലത്ത് പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ബിജെപി സർക്കാർ പുറത്താക്കും . അദ്ദേഹം പറഞ്ഞു. സംസ്ഥാന അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ പാർട്ടിയുടെ പ്രവർത്തനം തുടരുന്നതിന് മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കണം . അതിന് തുടർഭരണം ഉറപ്പാക്കണമെന്നും അദ്ദേഹം അസമിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
