ആഗോള ഊർജ്ജ വിപണിയിൽ ഇപ്പോൾ കേൾക്കുന്നത് ഒരു വലിയ വെടിമുഴക്കമാണ്! ലോകശക്തിയായ അമേരിക്കയുടെ കണ്ണുരുട്ടലുകളെ വകവെക്കാതെ, ഉപരോധങ്ങളുടെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ലാറ്റിൻ അമേരിക്കൻ കരുത്തനായ വെനിസ്വേല ഇന്ത്യൻ തീരങ്ങളിലേക്ക് വരികയാണ്. വെറുമൊരു വരവല്ല ഇത്, ലക്ഷക്കണക്കിന് ബാരൽ അസംസ്കൃത എണ്ണയുമായി ഭീമൻ സൂപ്പർ ടാങ്കറുകൾ അറബിക്കടലിലേക്ക് ദിശ തിരിച്ചിരിക്കുന്നു. റഷ്യയ്ക്ക് പിന്നാലെ ഇന്ത്യ നടത്തുന്ന ഈ തന്ത്രപരമായ നീക്കം ആഗോള രാഷ്ട്രീയത്തിലെ ശക്തിസമവാക്യങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു? നമുക്ക് പരിശോധിക്കാം
.എന്താണ് വെനിസ്വേലയിൽ സംഭവിക്കുന്നത്? ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യം. പക്ഷേ, വർഷങ്ങളായി അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ കാരണം ആ രാജ്യം ശ്വാസം മുട്ടുകയായിരുന്നു. തങ്ങളുടെ എണ്ണ ആർക്കും വിൽക്കാൻ കഴിയാതെ, സമ്പദ്‌വ്യവസ്ഥ തകർന്ന് നിന്ന വെനിസ്വേല ഇപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുകയാണ്. അമേരിക്കയുടെ വിലക്കുകൾ നിലനിൽക്കുമ്പോഴും, ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയുമായി കൈകോർക്കാൻ വെനിസ്വേല കാണിച്ച ഈ ധൈര്യം ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.”
ഇവിടെയാണ് ഇന്ത്യയുടെ കരുത്ത് നാം കാണേണ്ടത്.
ആര് എന്ത് പറഞ്ഞാലും സ്വന്തം രാജ്യത്തിന്റെ താല്പര്യത്തിനാണ് മുൻഗണന എന്ന് ഇന്ത്യ വീണ്ടും തെളിയിക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയപ്പോൾ ലോകം നെറ്റിചുളിച്ചു, പക്ഷേ ഇന്ത്യ കുലുങ്ങിയില്ല. ഇപ്പോൾ വെനിസ്വേലയുടെ കാര്യത്തിലും ഇന്ത്യ അതേ നിലപാടിലാണ്. കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക – ഇതിൽ കൂടുതൽ മറ്റൊരു വിദേശനയവും ഇന്ത്യക്കില്ല. റിലയൻസ് പോലുള്ള ഇന്ത്യൻ കമ്പനികൾ വെനിസ്വേലൻ എണ്ണ സംസ്കരിക്കാൻ സജ്ജമായിക്കഴിഞ്ഞു. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.”
ഇത്തവണ വെനിസ്വേല പയറ്റുന്നത് പുതിയൊരു തന്ത്രമാണ്. നേരത്തെ അമേരിക്കയിലേക്കും മറ്റും എണ്ണ അയച്ചിരുന്ന ചെറിയ ടാങ്കറുകൾക്ക് പകരം VLCC എന്ന കടലിലെ ഈ ഭീമന്മാരെയാണ് അവർ വിന്യസിച്ചിരിക്കുന്നത്.
ഇനി ഇതിന്റെ ഗുണം എന്താണ് എന്ന് ചോദിച്ചിച്ചാൽ ഒറ്റയാത്രയിൽ വലിയ അളവിൽ എണ്ണ എത്തുന്നതോടെ ഗതാഗത ചിലവ് പകുതിയായി കുറയുന്നു.
ഇന്ത്യയുടെ ദൂരവിപണിയിലേക്ക് മത്സരാധിഷ്ഠിതമായ വിലയിൽ എണ്ണ എത്തിക്കാൻ വെനിസ്വേലയെ സഹായിക്കുന്നത് ഈ ലോജിസ്റ്റിക് വിപ്ലവമാണ്.
അമേരിക്ക പലപ്പോഴും ഉപരോധങ്ങളെ ഒരു ആയുധമാക്കാറുണ്ട്. പക്ഷേ, ഇന്ത്യയെപ്പോലൊരു വലിയ ഉപഭോക്താവിനെ പിണക്കാൻ അവർക്കും കഴിയില്ല. ഷെവ്‌റോൺ പോലുള്ള അമേരിക്കൻ കമ്പനികൾക്ക് വെനിസ്വേലയിൽ പ്രവർത്തിക്കാൻ അനുമതി നൽകേണ്ടി വന്നത് അമേരിക്കയുടെ ഗതികേടോ അതോ തന്ത്രപരമായ പിന്മാറ്റമോ? എന്തുതന്നെയായാലും, ലോകത്തെ എണ്ണ വിപണി ഇനി വാഷിംഗ്ടണിലിരുന്ന് നിയന്ത്രിക്കാമെന്ന് ആരും കരുതേണ്ട.
ഇന്ത്യയെയും വെനിസ്വേലയെയും പോലുള്ള രാജ്യങ്ങൾ പുതിയ വഴി വെട്ടുകയാണ്.”
ഇത് കേവലം കപ്പലുകളുടെ യാത്രയല്ല, ലോകക്രമം മാറുന്നതിന്റെ വിളംബരമാണ്! അമേരിക്കൻ ഉപരോധങ്ങളുടെ മുനയൊടിച്ച് കൊണ്ട് അറബിക്കടലിന്റെ തീരത്തേക്ക് മൂന്ന് ഭീമൻ കപ്പലുകൾ അടുക്കുന്നു. ‘നിസോസ് കിയ’, ‘നിസോസ് കൈത്‌നോസ്’, ‘അർസാന’. പേര് കേട്ടാൽ സാധാരണ കപ്പലുകൾ എന്ന് തോന്നും, പക്ഷേ ഓരോന്നിലും ഇരിക്കുന്നത് 20 ലക്ഷം ബാരൽ എണ്ണയാണ്!
നമുക്ക് കുറച്ച് പിന്നിലേക്ക് പോകാം. വെനിസ്വേലയെ തളർത്താൻ അമേരിക്ക പ്രയോഗിച്ച ആയുധമായിരുന്നു ഉപരോധം. 2019-ൽ ട്രംപ് ഭരണകൂടം വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിരോധിച്ചു. ഇന്ത്യ അന്ന് വെനിസ്വേലയുടെ ഏറ്റവും വലിയ മൂന്നാമത്തെ കസ്റ്റമർ ആയിരുന്നു. പക്ഷേ അമേരിക്കയെ പേടിച്ച് ഇന്ത്യയ്ക്ക് പിന്മാറേണ്ടി വന്നു.
എന്താണ് ഇപ്പോൾ മാറിയത്? റഷ്യ-ഉക്രെയ്ൻ യുദ്ധം വന്നതോടെ ലോകത്ത് എണ്ണയ്ക്ക് ക്ഷാമമായി. അമേരിക്കയ്ക്ക് പോലും വെനിസ്വേലയുടെ എണ്ണ ആവശ്യമായി വന്നു. സ്വന്തം ലാഭം നോക്കി അമേരിക്ക ഇളവ് നൽകിയപ്പോൾ, ഇന്ത്യ ആ അവസരം കൃത്യമായി ഉപയോഗിച്ചു. ‘അമേരിക്കയ്ക്ക് വാങ്ങാമെങ്കിൽ ഞങ്ങൾക്ക് എന്തുകൊണ്ട് വാങ്ങിക്കൂടാ?’ എന്ന ചോദ്യമാണ് ഇന്ത്യ ഉയർത്തിയത്.”
ഇവിടെയാണ് ഇന്ത്യയുടെ സാങ്കേതിക കരുത്ത് തെളിയുന്നത്. വെനിസ്വേലൻ എണ്ണ ‘ഹെവി ക്രൂഡ്’ ആണ്. അതായത് സാധാരണ എണ്ണയേക്കാൾ കട്ടി കൂടിയത്, ടാർ പോലെ ഇരിക്കുന്നത്. ഇത് ശുദ്ധീകരിക്കുക പ്രയാസമാണ്.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങൾക്കും ഇത് പറ്റില്ല. പക്ഷേ ഇന്ത്യയിലെ റിലയൻസ് (Jamnagar Refinery), നയാര എനർജി തുടങ്ങിയവർക്ക് ഇതിനുള്ള ലോകോത്തര സാങ്കേതികവിദ്യയുണ്ട്.
മറ്റാരും വാങ്ങാത്തതുകൊണ്ട് വെനിസ്വേല ഈ എണ്ണ വലിയ ഡിസ്കൗണ്ടിൽ (കുറഞ്ഞ വിലയ്ക്ക്) ഇന്ത്യയ്ക്ക് തരുന്നു. റഷ്യൻ എണ്ണയ്ക്ക് ശേഷം ഇന്ത്യക്ക് കിട്ടുന്ന രണ്ടാമത്തെ വലിയ ലോട്ടറിയാണിത്!”
